2016, മാർച്ച് 28, തിങ്കളാഴ്‌ച

തണലൊന്നു നട്ടു നീ
തണൽമരമായതും   
ചിരിയൊന്നുലച്ചു നീ
നിശ്വാസമായതും
ഇമയൊന്നുയർത്തിയതിലാകാശം തന്നതും
ഇടറാതെ കണ്ണിലെ മഴയായ് പെയ്തതും
പിടിവിടാതെന്നുള്ളിൽ
തിരയായ് ചരിഞ്ഞതും
പിൻനിലാ മുറ്റത്തെ
തൃത്തയായ് തളിർത്തതും
മുൻപാദ പൂമുഖ വാതിലായ് തുറന്നതിൻ
നിഴലകം നിറസൂര്യകതിരായ് തെളിച്ചതും
നീറുന്ന ഹൃൽസ്പന്ദമാപിനിയൊന്നതിൽ
വേരറ്റ വേദനയോരോന്നായ് പിഴുതതും....

........ ഒക്കെ സത്യമാണ്..
........ വെളിച്ചമാണ്..
എന്നിട്ടോ..?
ഒടുക്കം..
......
പിടിവിട്ട തേങ്ങലിൽ
ഇടറുന്ന നെഞ്ചകം
ചുടു കണ്ണീർ ചൂടേറ്റു
വെന്തു തപിച്ചതും
അറിയുന്നു ഞാൻ..